കൊച്ചി: തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന് അനുകൂലമായി ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് വൈഷ്ണ നൽകിയ അപ്പീൽ ഇന്നുതന്നെ പരിഗണിച്ച് നാളേയ്ക്കകം ശരിയായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ......
കൊച്ചി: പെരിയാർ നദിയിലെ അതീവ ഗുരുതരമായ മലിനീകരണം തടയുന്നതിൽ സംസ്ഥാന, കേന്ദ്ര സർക്കാരുകൾ സ്വീകരിക്കുന്ന "ഒച്ചിഴയും വേഗത്തിലുള്ള" പ്രതികരണത്തിൽ കേരള ഹൈക്കോടതിക്ക് കടുത്ത അതൃപ്തി. നദിയുടെ കൈവഴിയായ കുഴികണ്ടം തോടിൽ നിന്നുള്ള മലിനീകരണം മൂലം പെരിയാറിലെ ഇപ്പോഴത്തെ സാഹചര്യം "യുദ്ധകാലാടിസ്ഥാനത്തിൽ" പരിഗണിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശക്തമായി നിർദേശിച്ചു.
പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണുന്നതിൽ വീണ്ടും കാലതാമസം ഉണ്ടായാൽ "ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന്" കോടതി സർക്കാരുകൾക്ക് മുന്നറിയിപ്പ് നൽകി. ......
ന്യൂഡൽഹി:എഫ്.ഐ.ആറിന്റെ അടിത്തറ തകരുമ്പോൾ
ഒരൊറ്റ തർക്കത്തിൽ നിന്ന് ഉടലെടുത്ത ക്രിമിനൽ കേസുകൾ എങ്ങനെ പരിഗണിക്കണം എന്ന വിഷയത്തിൽ സുപ്രീം കോടതി ഒരു നിർണ്ണായക വിധി പുറപ്പെടുവിച്ചു. ഒരേ ഇടപാടിൽ ഉൾപ്പെട്ട നിരവധി കുറ്റങ്ങളിൽ ചിലത് വ്യക്തികൾ തമ്മിലുള്ള ഒത്തുതീർപ്പിലൂടെ റദ്ദാക്കിയാൽ, അതേ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള 'കൊള്ള' (Dacoity) പോലുള്ള കൂടുതൽ ഗുരുതരമായ കുറ്റങ്ങൾ തുടർന്നും നിലനിർത്താൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
ഈ കേസിൽ, പ്രതികൾക്കെതിരെ ചുമത്തിയ ചെറിയ വകുപ്പുകൾ ഹൈക്കോടതി ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ റദ്ദാക്കി. ......
ഗാസയിൽ അന്താരാഷ്ട്ര സമാധാനസേനയെ വിന്യസിക്കാൻ ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതിയിൽ യുഎസ് സമർപ്പിച്ച പ്രമേയത്തിന് അംഗീകാരം നൽകിയത് പലസ്തീൻ പ്രശ്നത്തിൽ ഒരു നിർണായക വഴിത്തിരിവായി വിലയിരുത്തപ്പെടുന്നു. റഷ്യയും ചൈനയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നെങ്കിലും ഭൂരിപക്ഷ പിന്തുണയോടെ പ്രമേയം പാസായി. ......
കൊൽക്കത്ത: ആശുപത്രിയിൽ നിന്ന് യുവതി കുഞ്ഞുമായി കടന്നുകളഞ്ഞെന്നാരോപിച്ച് അമ്മ നൽകിയ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലെ കുട്ടികൾക്കായുള്ള സർക്കാർ ആശുപത്രിയിലാണ് സംഭവം നടന്നത്. ......
നിയുക്ത ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിയുമായി കൂടിക്കാഴ്ച നടത്താൻ താൽപര്യമുണ്ടെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരുവരും തമ്മിൽ വലിയ വാക്പോര് തുടരുന്നതിനിടെയാണ് മംദാനിയുമായി കൂടിക്കാഴ്ച്ച നടത്താൻ ട്രംപ് സന്നദ്ധത പ്രകടിപ്പിച്ചത്. ......
ചെങ്കോട്ടയിലെ സ്ഫോടനത്തിന്റെ ഉത്തരവാദികളായവർ ഏതു പാതാളത്തിൽ പോയി ഒളിച്ചാലും കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. നോർത്തേൺ സോണൽ കൗൺസിലിന്റെ 32-ാമത് യോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ......
ന്യൂയോർക്ക്: താൻ അടിയുറച്ച കമ്മ്യൂണിസ്റ്റാണെന്ന് തെളിയിച്ച് ന്യൂയോർക്ക് സിറ്റിയുടെ നിയുക്ത മേയർ സൊഹ്രാൻ മംദാനി. സ്റ്റാർബക്സ് തൊഴിലാളികളുടെ രാജ്യവ്യാപക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മംദാനി രംഗത്തെത്തിയതോടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായത്. ......
തിരുവനന്തപുരത്ത് പത്തൊൻപതുകാരൻ കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം തൈക്കാടാണ് ആക്രമണമുണ്ടായത്. രാജാജിനഗർ സ്വദേശി അലൻ ആണ് മരിച്ചത്.......
ദോഹ: കേരളത്തിലെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണ (SIR) പ്രവർത്തനങ്ങളുടെ ഭാഗമായി, പ്രവാസികൾക്ക് സംശയ നിവാരണത്തിന് ദോഹയിൽ പ്രത്യേക കോൾ സെന്റർ പ്രവർത്തനം തുടങ്ങി. 0471-2551965 എന്ന നമ്പറിൽ ഇന്ത്യൻ സമയം രാവിലെ 9 മുതൽ വൈകിട്ട് 7 വരെ വിളിച്ച് സംശയങ്ങൾ തീർക്കാം. ......